വിമാനത്താവളങ്ങള്‍ സാധാരണ ഗതിയില്‍; മത്സരം കടുപ്പിക്കാനൊരുങ്ങി വ്യോമകമ്പനികള്‍
കോവിഡ് 19 തീവ്രത കുറഞ്ഞതിന് ശേഷം മന്ദഗതിയിലായി വിമാനസര്‍വീസുകള്‍ പൂര്‍ണമായും സജീവമാകാന്‍ തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തിലും വന്‍വര്‍ദ്ധന. മിക്ക ഫ്‌ലൈറ്റുകളിലും സീറ്റുകള്‍ ഫുള്‍ ആയാണ് സര്‍വീസ ്തുടരുന്നത്. ഇതോടെ വ്യോമമേഖലയില്‍ എയര്‍ കമ്പനികള്‍ തമ്മിലുള്ള മത്സരവും കടുക്കുകയാണ്. നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനകമ്പനികളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുമായി ഇന്‍ഡിഡോയാണ് ഒന്നാമത്.
ടി്ക്കറ്റ് നിരക്കില്‍ ഇളവ് നല്‍കി വ്യോമയാത്രക്കാര്‍ക്ക് പ്രിയങ്കരമായ ഫ്‌ളൈറ്റാണ് ഇന്‍ഡിഗോ. തൊട്ടുപിന്നാലെ എയര്‍ ഇന്ത്യയും സ്‌പൈസ് ജെറ്റും ഗോ ഫസ്റ്റുമുണ്ട്. ഡിജിസിഎ പ്രസിദ്ധിപ്പെടുത്തിയ പുതിയ കണക്കുകള്‍ പ്രകാരം ഗോ ഇന്ത്യയും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിച്ച് പ്രധാനമാര്‍ക്കറ്റില്‍ ഇടം പിടിക്കുന്നു. ഇതിനിടയില്‍ സ്‌പൈസ് ജെറ്റ് പുതിയ വിമാനസര്‍വീസുകള്‍ തുടങ്ങാനിരിക്കുന്നത് വ്യോമമേഖലയിലെ മത്സരം കടുപ്പിക്കും.
നിലവില്‍ മിക്ക വിമാനക്കമ്പനികളും ആഭ്യന്തരയാത്രയ്ക്ക് ഒരേ നിരക്കാണ് ഈടാക്കുന്നത്. മുമ്പുണ്ടായിരുന്ന നിരക്കുകളുടെ ഇരട്ടിയാണിത്. യാത്രക്കാരുടെ എണ്ണം കൂടുന്നതിന് ആനുസരിച്ച് നിരക്കുകളില്‍ ഇളവ് വരുത്തി കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിലേക്ക് വിമാനകമ്പനികള്‍ നയം മാറ്റും. അങ്ങനെയെങ്കില്‍ സ്‌പൈസ് ജെറ്റും ഇന്‍ഡിഡോയുമാകും ആദ്യം ആ പാതയിലേക്ക് കടക്കുക. ഇതിന് അനുസൃതമായി മറ്റ് വിമാനകമ്പനികളും ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുമായി മുന്നോട്ട് വരാനാണ് സാധ്യത.